seminar
അതിരപ്പിള്ളി പഞ്ചായത്ത് വികസന സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷീജു ഉദ്ഘാടനം ചെയ്യുന്നു

അതിരപ്പിള്ളി: 7.83 കോടി രൂപയുടെ വാർഷിക കരട് പദ്ധതിക്ക് അതിരപ്പിള്ളി പഞ്ചായത്ത് വികസന സമിതി യോഗം അംഗീകാരം നൽകി. ഉത്പാദന മേഖല 82 ലക്ഷം രൂപ, പശ്ചാത്തല മേഖലയ്ക്ക് 22 ലക്ഷം, സേവന മേഖലയ്ക്ക് 16 ലക്ഷം എന്നിങ്ങനെ ഫണ്ടുകളാണ് വകയിരുത്തിയത്. അരൂർമുഴി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഷീജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കറുപ്പ സ്വാമി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ചന്ദ്രിക ഷിബു, കെ.എം. ജോഷി, ജയാ തമ്പി, പഞ്ചായത്ത് അംഗം കെ.കെ. റിജേഷ്, പി.എം. പുഷ്പാംഗദൻ, അസിസ്റ്റന്റ് സെക്രട്ടറി എം.ജെ. ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.