body-building
ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്തുള്ള കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന ശരീര സൗന്ദര്യ മത്സരം

ചാവക്കാട്: തൃശൂർ ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷന്റെയും ചാവക്കാട് ട്രിപ്പിൾ എച്ച് ഫിറ്റ്‌നസ് സെന്ററിന്റെയും, ചാവക്കാട് എക്‌സൈസ് റേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ കെ.പി. പീറ്റർ സ്മാരക റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ശരീരസൗന്ദര്യ മത്സരം നടന്നു. ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്തുള്ള കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന മത്സരങ്ങൾ ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റ് എ.സി. സഹീർ അദ്ധ്യക്ഷനായി. ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വി. ബാബു മുഖ്യാതിഥിയായി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ബോഡി ബിൽഡിംഗ് അസോസിയേഷൻ സെക്രട്ടറി എം. പണിക്കർ, സീനിയർ മെമ്പർ കുഞ്ഞിമുഹമ്മദ്, ഷിഹാസ്, ഷിയാസ് എന്നിവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 150 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.