melur
മേലൂരിലെ പ്രളയ ബാധിതരുടെ ബാങ്ക് വായ്പയ്ക്ക് സർക്കാർ നൽകുന്ന പലിശ ബി.ഡി.ദേവസി എം..എൽ..എ വിതരണം ചെയ്യുന്നു

മേലൂർ: പ്രളയ ബാധിതരുടെ ബാങ്ക് വായ്പയ്ക്ക് സർക്കാർ നൽകുന്ന പലിശ മേലൂർ പഞ്ചായത്തിൽ വിതണം ചെയ്തു. ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പൂലാനിയിലെ സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു അദ്ധ്യക്ഷനായി. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.ആർ. ജ്യോതിഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് എം.എസ്. സുനിത, സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എസ്. ബിജു, വിക്‌ടോറിയ ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ. സാബു, സി.ഡി.എസ് ചെയർപേഴ്‌സൺ ഇന്ദിര മോഹൻ, ബാങ്ക് പ്രസിഡന്റ് എൻ.ജി. സതീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. 84 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.