ചാലക്കുടി: പ്രളയ ബാധിതർക്ക് സംസ്ഥാന സർക്കാർ നൽകുന്ന പലിശയുടെ പരിയാരം പഞ്ചായത്ത്തല വിതരണം കമ്മ്യൂണിറ്റി ഹാളിൽ നടന്നു. 4.91 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസ് ചടങ്ങിൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷൈനി അശോകൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ അജിത ലക്ഷ്മണൻ, ഷാജി മാടാന, അനൂപ് ഡേവിസ്, സി.ഡി.എസ് ചെയർപേഴ്‌സൺ ബീന അശോകൻ, സെക്രട്ടറി എം.എ. ഷഹീദ് തുടങ്ങിയവർ സംസാരിച്ചു.