ചാലക്കുടി: നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി ഇന്നലെ മൂന്നിടത്ത് അഗ്നിബാധയുണ്ടായി. നായരങ്ങാടിയിലെ മൊട്ടക്കുന്ന്, നഗരസഭയുടെ ക്രിമറ്റോറിയം പരിസരം, ദേശീയ പാതയിലെ പുഴമ്പാലം എന്നിവിടങ്ങളിലായിരുന്നു തീപിടിച്ചത്. മൊട്ടക്കുന്നില്‍ ഉച്ചതിരിഞ്ഞ് ഒന്നര മുതല്‍ വൈകീട്ട് മൂന്നര വരെ തീപിടിത്തം നീണ്ടുനിന്നു.
ഉണങ്ങിയ പുല്ലും ചവറുകളുമാണ് കത്തിയത്. രണ്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. നഗരസഭ ക്രിമറ്റോറിയത്തിന് സമീപം തിങ്കളാഴ്ച രാവിലെ വീണ്ടും അവശിഷ്ടങ്ങള്‍ അഗ്നിക്കിരയായി. ഞായറാഴ്ച ഉച്ചയ്ക്കും ഇവിടെ തീപിടിച്ചിരുന്നു. ഉച്ചതിരിഞ്ഞ് രണ്ടിനായിരുന്നു പുഴമ്പാലത്തിനടുത്ത് പുല്ല് കത്തിയത്.