കൊടുങ്ങല്ലൂർ: ന്യൂനപക്ഷ വോട്ടു നേടാനുള്ള വ്യഗ്രതയിൽ നാട്ടിൽ കലാപമഴിച്ചു വിടുന്ന തീവ്രവാദികൾക്ക് സംസ്ഥാന സർക്കാർ ഭരണ - പ്രതിപക്ഷ ധാരണയിൽ ഒത്താശ ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ പറഞ്ഞു.

കൊടുങ്ങല്ലൂരിൽ സംഘപരിവാർ പ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന അതിക്രമങ്ങളിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പൊലീസ് സേനയുടെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ പങ്കുണ്ടെങ്കിൽ മുഖ്യമന്ത്രിക്കെതിരായും യു.എ.പി.എ ചുമത്തണമെന്നും അവർ തുടർന്ന് പറഞ്ഞു. ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദിന്റെ അദ്ധ്യക്ഷതയിൽ കൈപ്പമംഗലം മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി, പി.എസ് അനിൽകുമാർ, എം.ജി പ്രശാന്ത് ലാൽ, വി.ജി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു...