വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിനും സാമ്പിൾ വെടിക്കെട്ടിനും ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. ഉത്രാളിക്കാവ് പൂരത്തിന്റെ മൂന്നു ദേശക്കാരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പോർട്ടബിൾ മാഗസിൻ സാദ്ധ്യത കൂടി പരിഗണിച്ചു കൂടെയെന്നം കോടതി ഉത്തരവിൽ ചോദിച്ചു. കളകടർ നേരത്തെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. കളക്ടർ സ്ഥലം സന്ദർശിച്ച ശേഷം ഉത്തരവ് നൽകും. ഉപാധികളോടെയായിരിക്കും വെടിക്കെട്ടിന് അനമതി ലഭിക്കുക.