ldf-mala
എൽ.ഡി.എഫ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.പി.ഐ ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്‌ഘാടനം ചെയ്യുന്നു

മാള: കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി മാള പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ചിന് ശേഷം നടന്ന ധർണ സി.പി.ഐ ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്‌ഘാടനം ചെയ്തു. സി.പി.എം മാള ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.കെ. സന്തോഷ് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.വി. വസന്ത്‌കുമാർ, കെ.എ. ഷംസുദീൻ, ഡേവിസ് കണ്ണമ്പിള്ളി, ഡേവിസ് പാറേക്കാട്, ജോർജ്ജ് നെല്ലിശേരി തുടങ്ങിയവർ സംസാരിച്ചു.