തൃശൂർ: പച്ചക്കറി ഗ്രാമമാകാനൊരുങ്ങി ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത്. തലമുറ കൈമാറിവന്ന പരമ്പര്യ കൃഷിരീതി പ്രാവർത്തികമാക്കാൻ പ്രായഭേദമന്യേ ഒരു ഗ്രാമം മുഴുവൻ കൈകോർത്ത് മണ്ണിലേക്ക് ഇറങ്ങുകയാണ്. ജീവനി പദ്ധതിയിലൂടെയാണ് ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിനെ പച്ചക്കറി ഗ്രാമമാക്കാൻ പ്രദേശവാസികൾ തയ്യാറെടുക്കുന്നത്.
കൃഷി ചെയ്യാൻ താത്പര്യമുള്ളവരെ ഉൾക്കൊള്ളിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വീടിന്റെ ടെറസിൽ തുടങ്ങി 14 ഏക്കർ ഭൂമിയിൽ വരെ കൃഷി ചെയ്യുന്നുണ്ട്. കൃഷി ചെയ്യുന്നതിന് എല്ലാ സഹായങ്ങളും ഏങ്ങണ്ടിയൂർ കൃഷി ഭവനിൽ നിന്ന് നൽകുന്നു. വിദ്യാലയങ്ങളിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കർഷകർ, കുടുംബശ്രീ, വിവിധ കൂട്ടായ്മകൾ എന്നിവർ ചേർന്നാണ് കൃഷി ചെയ്യുന്നത്.
പഞ്ചായത്തിൽ ഏകദേശം 25 ഏക്കറിലായി വിവിധ സ്ഥലങ്ങളിൽ കൃഷി ചെയ്യുകയാണ് ലക്ഷ്യം. നെല്ല്, കാബേജ്, ചേന, കോവൽ, തക്കാളി, പടവലം, പയർ, വെള്ളരിക്ക, പാവൽ, ചീര, വാഴ, കൂർക്ക, കപ്പ, പച്ചമുളക് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. എടതിരുത്തി സ്റ്റേറ്റ് സീഡ് ഫാമിൽ നിന്ന് തൈകളും പാണഞ്ചേരി സ്റ്റേറ്റ് ഫാമിൽ നിന്ന് വിത്തുകളും കർഷകർക്ക് നൽകുന്നുണ്ട്. 5000 തൈകളും 178 പായ്ക്കറ്റ് വിത്തുകളും ഏങ്ങണ്ടിയൂർ കൃഷിഭവൻ വഴി കർഷകർക്ക് നൽകിയിട്ടുണ്ട്.
കൃഷി ചെയ്യുന്നത്
25 ഏക്കറിൽ
കർഷകന് കൂലി
17,500 രൂപ
പഞ്ചായത്തിൽ വിതരണം ചെയ്തത്
5000 തൈകൾ, 178 പായ്ക്കറ്റ് വിത്തുകൾ
വർഷം മുഴുവൻ സംസ്ഥാനത്തൊട്ടാകെ സുരക്ഷിത പച്ചക്കറി എന്ന സർക്കാരിന്റെ ലക്ഷ്യത്തിലേക്ക് ഏങ്ങണ്ടിയൂർ കുതിക്കുകയാണ്.
- അനൂപ് വിജയൻ, കൃഷി ഓഫീസർ
ജീവനിയിൽ
198 കുടുംബശ്രീ യൂണിറ്റുകളും ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നു
ജീവനി പദ്ധതിയിൽ 23 അംഗൻവാടികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്
ഒരേക്കറിൽ കൃഷിയിറക്കുന്നയാൾക്ക് 17,500 രൂപ കൂലി (വർഷത്തേക്ക്)
എഴുപത് ദിവസം നീണ്ടുനിൽക്കുന്നതാണ് ജീവനി പദ്ധതി
ലക്ഷ്യം
നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം, സമീകൃത ആഹാരത്തിലൂടെ ആരോഗ്യം, വീട്ടുവളപ്പിൽ തന്നെ വർഷം മുഴവൻ പച്ചക്കറി എന്നതാണ് ജീവനി പദ്ധതിയുടെ ലക്ഷ്യം.