തൃശൂർ: ഭൂമിയുടെ ന്യായവില സംബന്ധിച്ച പരാതികൾ ഫെബ്രുവരി 20 മുതൽ വിവിധ താലൂക്കുകളിൽ നടത്തുന്ന പരാതി പരിഹാര അദാലത്തിൽ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. പൊതുജനങ്ങൾക്ക് അദാലത്ത് ദിവസം നേരിട്ട് പരാതികൾ സമർപ്പിക്കാം. നിയസഭാസമിതി മുമ്പാകെ ലഭിക്കുന്ന ഭൂമിയുടെ ന്യായവില സംബന്ധിച്ച അപേക്ഷകളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഫെയർവാല്യൂ പട്ടിക കുറ്റമറ്റ രീതിയിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണിത്.
തൃശൂർ താലൂക്കിൽ 20ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിലും, തലപ്പിള്ളി താലൂക്കിൽ 20ന് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും ചാവക്കാട് 24ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും കൊടുങ്ങല്ലൂരിൽ 24ന് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും മുകുന്ദപുരം താലൂക്കിൽ 26 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും ചാലക്കുടി 26 ന് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും കുന്നംകുളം 28 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും അദാലത്ത് നടക്കും.