കയ്പമംഗലം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, മതേതര ഭാരതത്തെ സംരക്ഷിക്കുക തുടങ്ങിയ സന്ദേശവുമായി സി.പി.ഐ നേതാവായിരുന്ന ഗോവിന്ദ് പൻസാരെയുടെ രക്തസാക്ഷിത്വ ദിനമായ 20 ന് അണ്ടത്തോട് മുതൽ അഴീക്കോട് വരെ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് സി.പി.ഐ കയ്പമംഗലം മണ്ഡലം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി 25 ഓളം കേന്ദ്രങ്ങളിൽ ജനസംഗമം നടക്കും. കയ്പമംഗലം മണ്ഡലത്തിൽ എറിയാട് ചന്ത മുതൽ അഞ്ചങ്ങാടി വരെ നടക്കുന്ന സമരം കാര സെന്ററിൽ വൈകീട്ട് നാലിന് ഇ.എം. സതീശൻ, കെ.എസ്. ജയ എന്നിവരും എറിയാട് ചന്തയിലെ പൊതുയോഗത്തിൽ കെ.പി. രാജേന്ദ്രൻ, ടി.കെ. സുധീഷ് എന്നിവരും അഞ്ചങ്ങാടിയിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, കെ.കെ. രാജേന്ദ്ര ബാബു എന്നിവരും, പൊക്ലായി മുതൽ താടിവളവു വരെ
പൊക്ലായി സെന്ററിൽ നാലിന് കെ.ജി. ശിവാനന്ദൻ, കെ. ശ്രീകുമാർ, പി.വി. മോഹനൻ, എൻ.കെ. ഉദയപ്രകാശ് എന്നിവരും, താടിവളവിൽ ഷീല വിജയകുമാർ, പി. മണി, ബി.ജി. വിഷ്ണു എന്നിവരും, കമ്പനിക്കടവ് മുതൽ ചാമക്കാല വരെയുള്ള സമരകേന്ദ്രമായ ചാമക്കാല സെന്ററിൽ വൈകീട്ട് നാലിന് വി.എസ്. പ്രിൻസ്, കെ.കെ. ഷെല്ലി, പി.എം. വിജയൻ എന്നിവരും, കമ്പനിക്കടവിൽ ടി.കെ. മീരാഭായ് ടീച്ചർ, പി.ജി. മോഹനൻ, ടി.പി. രഘുനാഥ് എന്നിവരും സംസാരിക്കും. വൈകീട്ട് ആറിന് പ്രതിഷേധ ജ്വാല തെളിക്കും. പത്രസമ്മേളനത്തിൽ മണ്ഡലം സെകട്ടറി ടി.കെ. സുധീഷ്, അസിസ്റ്റന്റ് സെക്രട്ടറി ടി.പി. രഘുനാഥ്, കെ.എസ്. ജയ, പി.വി. മോഹനൻ എന്നിവർ പങ്കെടുത്തു.