തൃശൂർ: മലയാള പത്രപ്രവർത്തന രംഗത്ത് തനതായ വഴി വെട്ടിത്തെളിച്ച പ്രതിഭയായിരുന്നു എം.എസ്. മണിയെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു. മനുഷ്യപക്ഷത്തുനിന്നുകൊണ്ട് പുരോഗമനപരമായി ചിന്തിക്കുകയും അതേ ശൈലിയിൽ നിരന്തരം എഴുതുകയും ചെയ്ത വിശിഷ്ടവ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. എം.എസ്. മണിയുടെ വിയോഗം മലയാള പത്രപ്രവർത്തനരംഗത്ത് സൃഷ്ടിച്ചിരിക്കുന്ന വിടവ് വലുതാണെന്നും വി.കെ. അശോകൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.