കയ്പമംഗലം: പെരിഞ്ഞനം ഈസ്റ്റ് യു.പി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടനാ വാർഷികം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് സുധാകരൻ മണപ്പാട്ട് അദ്ധ്യക്ഷനായി. ചടങ്ങിൽ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണ സമിതി മുൻകാല പത്രപ്രവർത്തകർക്കു ഏർപെടുത്തിയ അവാർഡ് ലഭിച്ച മുൻ ഒ.എസ്.എ പ്രസിഡന്റ് ഇ.ആർ. കാർത്തികേയൻ മാസ്റ്റർക്ക് മൊമെന്റോ നൽകി ആദരിച്ചു. സംഘടനാ സെക്രട്ടറി കെ.എസ്. സഗിൻ, പ്രധാന അദ്ധ്യാപിക ബിന്ദു വാലിപറമ്പിൽ, പഞ്ചായത്ത് അംഗം കെ.കെ. കുട്ടൻ, സമിതി ചെയർമാൻ ദിലീപ് കരുവത്തിൽ, പി.ഡി. ശങ്കരനാരായണൻ, കെ.വി. സുനിൽ, റിയാസ്, ഇന്ദുകല എന്നിവർ സംസാരിച്ചു. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെയും, പി.ടി.എ അംഗങ്ങളുടെയും വിവിധ കലാപരിപാടികൾ നടന്നു.