എയ്യാൽ: എയ്യാൽ ശ്രീനാരായണ ഗുരുദേവ മന്ദിരത്തിൽ പുനരുദ്ധാരണ ഉദ്ഘാടനവും ഗുരുദേവ വിഗ്രഹ പുനഃപ്രതിഷ്ഠയും ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഗുരുദേവ വിഗ്രഹ പുനഃപ്രതിഷ്ഠയും നിർവഹിച്ചു. എയ്യാൽ ശ്രീ സുബ്രഹ്മണ്യ സ്വാമി കോവിലിന്റെ സ്ഥാപക ആചാര്യനും ഗുരുദേവ ശിഷ്യനുമായിരുന്ന കൊച്ചുസ്വാമിയുടെ 30-ാം ചരമ വാർഷികവും അനുസ്മരണവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.
ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഗുരുദേവ വിഗ്രഹ പുനഃപ്രതിഷ്ഠ തിങ്കളാഴ്ച നിർവഹിച്ചു. പുനർനിർമ്മാണം നടത്തിയ ഗുരുമന്ദിരത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർ എം.ബി. ഗിരീഷ് നിർവഹിച്ചു. അഡ്വ. എ.വി. പ്രസാദ് അദ്ധ്യക്ഷനായി. അനീഷ് എയ്യാൽ അനുസ്മരണം നടത്തി.
രമാഭായി, കരിം പന്നിത്തടം, രത്‌ന മോഹൻ, മോഹനൻ നീണ്ടുർ, സുജാത എന്നിവർ പ്രസംഗിച്ചു. സുമന സുരേഷ് സ്വാഗതവും എം.എ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. അജിത്ത് കുമാർ ശാന്തി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. പഴയ കാല ശ്രീനാരായണ പ്രവർത്തകരായ ശങ്കരനാരയണൻ മുതിരംപറമ്പത്ത് , ആലാട്ട് വേലപ്പൻ എന്നിവരെ ആദരിച്ചു. ഇതോടനുബന്ധിച്ചു 50 പേർക്ക് അരിവിതരണവും നടത്തി.