meeting

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംസ്ഥാന ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി ചാലക്കുടിയിൽ നടത്തിയ സായാഹ്ന ധർണ്ണ ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ആർ. സുമേഷ് ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രസംസ്ഥാന സർക്കാർ ജീവനക്കാർ നഗരത്തിൽ സായാഹ്ന ധർണ്ണ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ. സുമേഷ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജയിംസ് പോൾ, കേരള മുനിസിപ്പൽ യൂണിയൻ ജില്ലാ സെക്രട്ടറി എം.കെ. വേണു, കെ.വി. പ്രഫുൽ, സി.എൻ. ദിനേശ് എന്നിവർ പ്രസംഗിച്ചു.