തൃശൂർ: ഭൂമിയിലും സമുദ്രോപരിതലത്തിലും ശരാശരി താപനില ഏറ്റവും കൂടിയ ജനുവരിയുടെ തുടർച്ചയായി ഫെബ്രുവരിയിലും ഉയർന്ന ചൂട് തുടരുന്നു. ഇന്നലെ 35.3 ഡിഗ്രി സെൽഷ്യസാണ് തൃശൂരിൽ രേഖപ്പെടുത്തിയത്. 35.7 ഡിഗ്രിയായിരുന്നു തിങ്കളാഴ്ചയിലെ താപനില. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 36.5 ഡിഗ്രിയാണ് ഈ വർഷത്തെ തൃശൂരിലെ ഉയർന്നചൂട്.
നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ലഭിക്കേണ്ട മഞ്ഞുവീഴ്ചയും തണുപ്പും കുറഞ്ഞിരുന്നു. ജനുവരിയിൽ ചില ദിവസങ്ങളിൽ തണുപ്പ് അനുഭവപ്പെട്ടെങ്കിലും പൊതുവേ ചൂടുകൂടി. ഫെബ്രുവരിയിൽ താപനില കുറച്ചുകൂടെ ഉയർന്നു.