തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഏകാദശി ഉത്സവം ഇന്ന് ആഘോഷിക്കും. കുംഭമാസ കറുത്ത പക്ഷ ഏകാദശി നാളായ ഇന്ന് വ്രതം നോറ്റ് വഴി പാടുകളുമായി ആയിരങ്ങളാണ് വില്യാദ്രിനാഥ സന്നിധിയിലെത്തുന്നത്. ഐതിഹ്യ പെരുമയിൽ ആചാര അനുഷ്ഠാനങ്ങളോടെ കുംഭാര സേവകർ ക്ഷേത്രത്തിൽ എത്തുന്നതും ഏകാദശി നാളിലാണ്. കിഴക്കേ നടയിൽ നടത്തുന്ന ഗവാള പൂജയും ഇന്നത്തെ സവിശേഷതയാണ്.
ക്ഷേത്രത്തിൽ ഇന്ന് രാവിലെ നങ്ങ്യാർ കൂത്ത്, വില്വാദ്രിനാഥ സംഗീതോത്സവം, ത്വാഗരാജ പഞ്ചരത്‌ന കീർത്തനാലാപനം, ഓട്ടൻതുള്ളൽ, നൃത്തനൃത്യങ്ങൾ, നൃത്തസന്ധ്യ. കുച്ചുപ്പുടി, തായമ്പക, പഞ്ചവാദ്യം എന്നിവ അരങ്ങേറും. നാളെ രാവിലെ നടക്കുന്ന ദ്വാദശി ഊട്ടോടെയാണ് ഏകാദശി ഉത്സവത്തിന് സമാപനം കുറിക്കുന്നത്.