തൃശുർ: വിമുക്തി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഡി- അഡിക്‌ഷൻ സെന്ററുകളിൽ താഴെ പറയുന്ന തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സൈക്യാട്രിസ്റ്റിന്റെ ഒരു ഒഴിവും മാള, ചേർപ്പ്, പഴയന്നൂർ, മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കുന്നംകുളം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ മെഡിക്കൽ ഓഫീസർ, സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നിവരുടെ ഓരോ ഒഴിവുകളുമാണുള്ളത്.
സൈക്ക്യാട്രിസ്റ്റിന്റെ ഒഴിവിലേക്ക് എം.ബി.ബി.എസ്ിനോടോപ്പം എം.ഡി/ഡി.പി.എം/ഡി.എൻ.ബി യോഗ്യതയും മെഡിക്കൽ ഓഫീസറുടെ ഒഴിവിലേക്ക് എം.ബി.ബി.എസ് (സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം അഭികാമ്യം) യോഗ്യതയും സൈക്ക്യാട്രിക് സോഷ്യൽ വർക്കറുടെ ഒഴിവിലേക്ക് സൈക്ക്യാട്രിക് സോഷ്യൽ വർക്കിൽ പി.ജി ഡിപ്ലോമ/ എം.ഫിൽ യോഗ്യതയുമാണ് വേണ്ടത് യോഗ്യരായവർ ഫെബ്രുവരി 22ന് രാവിലെ 10ന് സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളുമായി ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം.