തൃശൂർ: ജില്ലയിൽ കൊറോണ വൈറസ് പോസിറ്റീവ് ആയിരുന്ന വിദ്യാർത്ഥിനിയുടെ തുടർച്ചയായ രണ്ട് പരിശോധനാ ഫലവും നെഗറ്റീവ്. മെഡിക്കൽ ബോർഡ് യോഗം ഉടൻ ചേർന്ന് വിദ്യാർത്ഥിനിയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഇന്നലെ മെഡിക്കൽ കോളേജിൽ നിന്നും തൃശൂർ ജനറൽ ആശുപത്രിയിൽ നിന്നും ഒരാളെ വീതം ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. നിലവിൽ മെഡിക്കൽ കോളേജിൽ രണ്ട് പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 174 ആണ്. ഇന്നലെ സാമ്പിൾ ഒന്നും തന്നെ പരിശോധനയ്ക്ക് അയച്ചിട്ടില്ല.