കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിന്റെ 2019- 20 സാമ്പത്തിക വർഷത്തെ ദുരന്ത നിവാരണ വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ നടത്തി. 'നമ്മൾ നമുക്കായ് ' എന്ന പേരിൽ പെരിഞ്ഞനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ദുരന്തനിവാരണ സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം ബി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് അദ്ധ്യക്ഷനായി. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഡോ. ഹർഷകുമാർ പദ്ധതി വിശദീകരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി പി. സുജാത കരട് രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സ്മിത ഷാജി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വി. സതീശൻ, ഷൈലജ പ്രതാപൻ, പി.എ. സുധീർ, പഞ്ചായത്ത് അംഗം കെ.കെ. കുട്ടൻ, കെ.ആർ. സിന്ധു എന്നിവർ സംസാരിച്ചു.