ചാവക്കാട്: സി.പി.എം നേതാവും, ചാവക്കാട് നഗരസഭാ മുൻ കൗൺസിലറുമായ കെ.എം അലിക്കെതിരെ വ്യാജവാർത്ത, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് സി.പി.എം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. തിരുവത്ര കോട്ടപ്പുറം കേരന്റകത്ത് അഷറഫിനെതിരെയാണ് (കുഞ്ഞിപ്പ അഷറഫ് 53 ) എസ്.ഐ യു.കെ ഷാജഹാൻ കേസെടുത്തത്. അലി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് സൈബർസെൽ നടത്തിയ അന്വേഷണത്തിലാണ് അഷറഫിനെതിരെ പൊലീസ് കേസെടുത്തത്.