ചാവക്കാട്: നഗരസഭയുടെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് ജനയാത്ര നടത്തി. മണത്തലയിൽ നിന്ന് ആരംഭിച്ച ജനയാത്ര ചാവക്കാട് സെന്ററിനടുത്ത് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പൊതുയോഗം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം.പി. വിൻസെന്റ്, സുനിൽ അന്തിക്കാട്, പി.കെ. അബൂബക്കർ ഹാജി, പി. യതീന്ദദാസ്, കെ.ഡി. വീരമണി തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.കെ. കാർത്യായനി, കെ.കെ. സെയ്തു മുഹമ്മദ്, സുനിൽ കാര്യാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.