മോതിരക്കണ്ണി: വലിയപാടം എസ്.എൻ.ഡി.പി.എൽ.പി സ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃ മാതൃസംഗമവും എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഷാജി തട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ചു . ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കൃഷ്ണൻ കുറിയ, ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പി. പോളി, സെന്റ്. ജോർജ്ജ് ചർച്ച് വികാരി കിൻസ് എളംകൂന്നപ്പുഴ, ഹെഡ്മിസ്ട്രസ് വി.വി. ഷൈനി, പി.ടി.എ പ്രസിഡന്റ് പി.വി. അജിത്ത്കുമാർ, ശാഖാ സെക്രട്ടറി ആർ.വി. കല്യാണി, മാതൃസംഗമം പ്രസിഡന്റ് ബിനി റോയ് എന്നിവർ പ്രസംഗിച്ചു.