udf-darnaa
എടത്തിരുത്തി വില്ലേജ് ഓഫീസിന് മുന്നിൽ യു.ഡി.എഫ് ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജയ് വയനപ്പിളളിൽ ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: കഴിഞ്ഞ പ്രളയത്തിൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചിട്ടില്ലാത്ത 800 ഓളം കുടുംബങ്ങൾക്ക് ഉടൻ ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും പ്രളയബാധിതരോടുള്ള എടത്തിരുത്തി പഞ്ചായത്ത് എൽ.ഡി.എഫ് ഭരണ സമിതിയുടെയും വില്ലേജ് അധികാരികളുടെയും അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എടത്തിരുത്തി പഞ്ചായത്തിലെ യു.ഡി.എഫ് മെമ്പർമാരായ എ.കെ. ജമാൽ, പി.എ. അബ്ദുൾ ജലീൽ, എം.യു. ഉമറുൽ ഫാറൂക്ക്, ഷെറീന ഹംസ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലൈല മജീദ് എന്നിവർ എടത്തിരുത്തി വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. മുഹമ്മദാലി ഹാജി മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ പി.ഡി. സജീവ്, ഐ.ബി. വേണുഗോപാൽ, ബേബി തോമസ്, സർവോത്തമൻ നൗഷാദ് ചാമക്കാല, പി.എം. മൻസൂർ, ഡേവീസ് മാളിയക്കൽ, ഹരിദാസ് ചാമക്കാല എന്നിവർ സംസാരിച്ചു.