കൊടുങ്ങല്ലൂർ: അനധികൃതമായി മദ്യം വിൽപ്പന നടത്തിയതിന് 2011ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാകുകയും പിന്നീട് പിടികിട്ടാപ്പുള്ളിയെന്ന പേരിൽ പ്രഖ്യാപിക്കപ്പെടുകയും ചെയ്തയാൾ അറസ്റ്റിൽ. മേത്തല അയിനിപ്പുള്ളി അനിൽകുമാർ ആണ് പിടിയിലായത്. കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയുമായിരുന്നു.