കൊടുങ്ങല്ലൂർ: കോയമ്പത്തൂർ അവിനാശിയിൽ വച്ചുണ്ടായ ബസ് അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ടവരിൽ കൊടുങ്ങല്ലൂരിലെ എടവിലങ്ങ് സ്വദേശിയും. എടവിലങ്ങ് ശിവകൃഷ്ണപുരം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന നടുമുറി രാഘവൻ മകൻ വിനോദാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. കാലിന് ഒടിവ് സംഭവിച്ചീട്ടുള്ള വിനോദിനെ നാട്ടിലേക്ക് കൊണ്ടുപോരാൻ സഹോര പുത്രൻ ഉൾപ്പെടെ മൂന്ന് പേർ തിരിച്ചിട്ടുണ്ട്. അയൽവാസിയിൽ നിന്നും വാങ്ങിയിട്ടുള്ള ഭൂമിയുടെ രജിസ്ട്രേഷന് വേണ്ടിയാണ് വിനോദ് നാട്ടിലേക്ക് തിരിച്ചത്. എട്ടു വർഷത്തിലേറെയായി ബംഗളൂരുവിൽ ബിസിനസ്സ് ചെയ്ത് വരികയാണ് വിനോദ്.