അതിരപ്പിള്ളി: വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം മൂന്ന് കുരങ്ങുകൾ ഷോക്കേറ്റു ചത്തു. ഒരു കുഞ്ഞും രണ്ട് വലിയ കുരങ്ങുകൾക്കുമാണ് ജീവഹാനി ഉണ്ടായത്. തീറ്റ തേടുന്നതിനിടെ ചെറിയ കുരങ്ങാണ് ആദ്യം വൈദ്യുതി കമ്പികൾക്കിടയിൽ കുടുങ്ങിയത്. ഇതിന്റെ മരണ വെപ്രാളം കണ്ട് രക്ഷിക്കാനെത്തിയതായിരുന്നു വലിയ കുരങ്ങുകൾ. വനപാലകർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.