തൃശൂർ: പഞ്ചാക്ഷരി മന്ത്രമുരുവിട്ട് ആയിരങ്ങൾ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പുണ്യം നേടി. ജില്ലയിലെ ശിവക്ഷേത്രങ്ങളിൽ മഹാശിവരാത്രി ദിവസം വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ ഇന്ന് രാവിലെ നാലു മുതൽ വിശേഷാൽ പൂജകൾ. ആറിന് അഖണ്ഡ നാമയജ്ഞം, രാത്രി എട്ട് മുതൽ നൃത്തനൃത്ത്യങ്ങൾ, 10.15 മുതൽ വീണ മഞ്ജരി, 12.30 മുതൽ കുമാര സംഭവം സിനിമ പ്രദർശനം എന്നിവ ഉണ്ടായി. വടക്കുന്നാഥ ക്ഷേത്രത്തിൽ വൈകീട്ട് ലക്ഷദീപം തെളിച്ചു. നൃത്തനൃത്ത്യങ്ങൾ, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, സംഗീത കച്ചേരി, രാത്രി 10.30ന് എഴുന്നള്ളിപ്പുകൾ എന്നിവ ഉണ്ടായി. മിഥുനപ്പിള്ളി ക്ഷേത്രം, പെരുവനം മഹാദേവ ക്ഷേത്രം, മച്ചാട് നിറമംഗലം ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ വൻഭക്തജന തിരക്ക് അനുഭവപ്പെട്ടു.