പൊയ്യ: നാട്ടുകാരെ വഴി തെറ്റിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുള്ള ദിശാബോർഡിലെ തെറ്റ് തിരുത്തണമെന്ന ആവശ്യമുയരുന്നു. പൊയ്യ സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപത്താണ് അപരിചിതരെ വഴിതെറ്റിക്കുന്ന ദിശാ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള ദിശാ സൂചിക തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊടുങ്ങല്ലൂരിലേക്കോ ആനാപ്പുഴ, അഞ്ചപ്പാലം എന്നിവിടങ്ങളിലേക്കോ ഈ ബോർഡിലെ സൂചികയനുസരിച്ച് പോകുന്ന പക്ഷം പുത്തൻവേലിക്കരയിലേക്കോ പൂപ്പത്തിയിലേക്കോ ആകും എത്തുക. വഴിതെറ്റിക്കാൻ സ്ഥാപിച്ചിട്ടുള്ള ഈ ബോർഡ് അടിയന്തരമായി നീക്കം ചെയ്യുകയോ, തെറ്റ് തിരുത്തുകയോ ചെയ്യാൻ അധികൃതർ തയ്യാറാകണമെന്ന് എസ്.എൻ.ഡി.പി പൊയ്യ ശാഖാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.