engandiyoor-thirumangalam
ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീമഹാവിഷ്ണു, ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന തേരുവലിക്കൽ

വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീമഹാവിഷ്ണു, ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന തേരുവലിക്കൽ ഭക്തിസാന്ദ്രം. രാവിലെ മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി എന്നിവ നടന്നു. തുടർന്ന് തേരുവലിക്കൽ, ശീവേലി പഞ്ചവാദ്യത്തോടു കൂടിയ എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായി. ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് ദിവാകരൻ നമ്പൂതിരി കാർമ്മികനായി. ഉച്ചയ്ക്ക് നടന്ന പ്രസാദ ഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു. കെ. മോഹനൻ പനങ്ങാട്ടിരി ആൻഡ് പാർട്ടിയുടെ മേളവും പഞ്ചവാദ്യവും കൊഴുപ്പേകി. വൈകീട്ട് നൃത്തനൃത്യങ്ങൾ, രാത്രി തായമ്പക അഭിഷേകം എന്നിവയും ഉണ്ടായി. ആഘോഷച്ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി നേതൃത്വം നൽകി.