കയ്പമംഗലം: വഞ്ചിപ്പുര കടപ്പുറത്ത് അനധികൃത മത്സ്യബന്ധനം നടത്തുന്നതിന് കൂട്ടുനിൽക്കുന്ന അഴിക്കോട് ഫിഷറീസ് ഉദ്യോഗസ്ഥരെ മാറ്റി നിറുത്തി അന്വേഷിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്ന് ആവശ്യപെട്ടു. നടപടി എടുത്തില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സലിനെതിരെ നടന്ന വധശ്രമത്തിൽ യോഗം ശക്തമായ പ്രതിഷേധം രേഖപെടുത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ച. ഡി.സി.സി. സെക്രട്ടറിമാരായ സി.എസ് രവീന്ദ്രൻ, കെ.എഫ് ഡൊമനിക്ക്, പി.എം.എ ജബ്ബാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ സി.ജെ പോൾസൺ, ഉമറുൽഫറൂഖ്, ഒ.എ ജെൻട്രി, നേതാക്കളായ സുരേഷ് കൊച്ചുവീട്ടിൽ, സുധാകരൻ മണപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.