വടക്കാഞ്ചേരി: നടൻ ജയറാമിനൊപ്പം പഞ്ചവർണ്ണതത്തയെന്ന സിനിമയിൽ അഭിനയിച്ച പഞ്ചവർണ്ണ തത്തയും, ലക്ഷങ്ങൾ വിലപിടിപ്പുള്ള ആഫ്രിക്കൻ മർമ്മേ സെറ്റ് കുരങ്ങുകളും ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ പ്രദർശന നഗരിയിൽ വിസ്മയമായി. മുന്നൂറിലധികം അപൂർവ ഇനം പക്ഷികളും, മത്സ്യങ്ങളും, കോഴികളുമൊക്കെ ഈ വർഷത്തെ പ്രദർശന നഗരിയിലെ പ്രത്യേകതയാണ്.

ഖത്തറിലെ ദോഹ പെറ്റ്സ് എന്ന പ്രൈവറ്റ് കമ്പനിയാണ് ആദ്യമായി പ്രദർശന നഗരിയിൽ ഷോ ഒരുക്കിയിട്ടുള്ളതു്. എല്ലാ ഇനം പക്ഷികളും വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തതാണെന്ന് ദോഹ പെറ്റ്സ് ഉടമ കരുനാഗപ്പിള്ളി സ്വദേശി ഷെമീർ പറഞ്ഞു. പക്ഷികൾക്ക് പുറമെ മനുഷ്യനെ കാർന്നുതിന്നുന്ന പിരാന അലി ഗേറ്റർഗാർ, ചൈനയിലെ വാസ്തു നിർണ്ണയിക്കുന്ന ലക്കി മീൻ , പ്രകൃതിദുരന്തം മുൻകൂട്ടി അറിയാൻ കഴിയുന്ന പക്ഷികൾ , വിലപ്പിടിപ്പുള്ള പൂച്ചകൾ എന്നിവയെല്ലാം വേറിട്ട കാഴ്ചയാണ് പ്രദർശനത്തിന് പകരുന്നത്..