തൃശൂർ: മറ്റ് കവർച്ചകൾ പലതും നടത്തിയിട്ടുണ്ടെങ്കിലും ഓട്ടോയിൽ കറങ്ങി ആക്രമണം നടത്തിയുള്ള ആദ്യകവർച്ചയിൽ തന്നെ ജാഫറും സിന്ധുവും കുടുങ്ങി. ആദ്യമായാണ് ഇത്തരം മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മോഷണം ലക്ഷ്യമിട്ട് ഇരുവരും ഓട്ടോയിൽ കറങ്ങുമ്പോഴായിരുന്നു വെയിലേറ്റ് തളർന്ന നിലയിൽ ബസ് കാത്ത് നിൽക്കുന്ന സുശീലയെ കണ്ടത്. അൽപ്പം മാറി വണ്ടി നിറുത്തിയിറങ്ങിയ സിന്ധുവാണ് സുശീലയുടെ അടുത്തെത്തി സൗഹൃദം നടിച്ച് സംസാരിച്ചത്. വണ്ടി വടക്കാഞ്ചേരിയിലേക്കാണെന്നും അവിടെ ഇറങ്ങാമെന്നും അറിയിച്ച് കയറ്റുകയായിരുന്നു. സുശീലയെ ആദ്യം കയറ്റി പിന്നീടാണ് സിന്ധു കയറിയത്. പിന്നീട് കുറാഞ്ചേരിയിലെത്തി പത്താഴക്കുണ്ട് അണക്കെട്ടിന് സമീപം നിറുത്തി. വായിൽ തുണി തിരുകി, പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തിൽ മുറുക്കി തലയ്ക്ക് വലിയ സ്പാനർ കൊണ്ട് അടിച്ച് മാല പൊട്ടിക്കുകയായിരുന്നു. പത്താഴക്കുണ്ട് അണക്കെട്ടിൽ വെള്ളമില്ലാത്തതിനാൽ വൃദ്ധയെ റബ്ബർ തോട്ടത്തിൽ തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ കീഴിലുള്ള ഷാഡോ പൊലീസും വിയ്യൂർ പൊലീസുമാണ് പ്രതികളെ പിടികൂടിയത്. സിറ്റി സി. ബ്രാഞ്ച് എ.സി.പി സി.ഡി ശ്രീനിവാസൻ, സിറ്റി എ.സി.പി വി.കെ. രാജു, ഷാഡോ എസ്.ഐമാരായ ഗ്ലാഡ്സ്റ്റൺ, ടി.ആർ, രാജൻ, എൻ.ജി സുവ്രതകുമാർ, പി.എം റാഫി., എ.എസ്.ഐ കെ. ഗോപാലകൃഷ്ണൻ, രാഗേഷ്, സീനീയർ സി.പി.ഒമാരായ ജീവൻ, പഴനിസ്വാമി, സി.പി.ഒ മാരായ ലിഗേഷ്. വിപിൻദാസ്, വിയ്യൂർ എസ്.ഐ ശെൽവൻ, സി.പി.ഒ എബ്രഹാം, രഞ്ജിനി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു...