കൊടുങ്ങല്ലൂർ: അവിനാശിയിൽ 19 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട എടവിലങ്ങ് സ്വദേശി നടുമുറി നാട്ടിലെത്തി. ഒരു സീറ്റിനപ്പുറം മരണം വന്നു മടങ്ങിയത് കണ്ടതിന്റെ ആഘാതത്തിൽ നിന്നും ഇനിയും മോചിതനായിട്ടില്ലാത്ത വിനോദ് ഇന്നലെ രാവിലെ വീട്ടിലെത്തിയ ശേഷം വൈകാതെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇ.ടി ടെസൻ മാസ്റ്റർ എം.എൽ.എ ഇദ്ദേഹത്തെ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു. എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയാണ് എം.എൽ.എ മടങ്ങിയത്.

ഉച്ചയോടെ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്ത വിനോദിന് കെ.എസ്.ആർ.ടി സി ബസിൽ പിറകിലത്തെ നാൽപ്പത്തിരണ്ടാം നമ്പർ സീറ്റാണ് ലഭിച്ചത്. സ്ഥിരമെന്നോണം നാട്ടിലേക്ക് യാത്ര ചെയ്യുന്ന വിനോദിന് ബസിൽ നടുഭാഗത്തായി വിൻഡോ സീറ്റാണ് പ്രിയം. എന്നാൽ ഇക്കുറി പിറകിലാണ് സീറ്റ് ലഭിച്ചത്. ബാംഗ്ലൂർ യശ്വന്ത് നഗറിൽ കച്ചവടക്കാരനാണ് വിനോദ്.