ഗുരുവായൂർ: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. കൃഷ്ണദാസ് അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ. വേണുഗോപാൽ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ടി.കെ. രമേഷ് ബാബു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വി. തുളസിദാസ്, പി. ശ്രീകുമാർ, പി.എസ്. ബൈജു, ടി.ആർ. ശിവശങ്കരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം. കൃഷ്ണദാസ് (പ്രസിഡന്റ്), ടി.കെ. രമേഷ് ബാബു (സെക്രട്ടറി), വി. രാജേഷ് ബാബു ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.