ചാലക്കുടി: കണ്ണംകുളത്തിലേക്ക് വെള്ളമെത്തിക്കുന്ന ഇറിഗേഷൻ വകുപ്പിന്റെ ദൗത്യം വെള്ളിയാഴ്ചയും തുടർന്നു. കുളത്തിൽ ജലവിതാനം ഉയർന്നിട്ടുണ്ട്. എന്നാൽ അഴുക്കുവെള്ളം എത്തിയെന്ന പരിഭവം നാട്ടുകാർ പ്രകടിപ്പിച്ചു. അടിയന്തരമായി കുളം ശുചീകരിച്ചാൽ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കനാലിന്റെ താഴ്ന്ന ഭാഗത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന അഴുക്ക് ഒന്നിച്ചെത്തിയത് കുളത്തിനെ മലിനപ്പെടുത്തുകയായിരുന്നു. ഇപ്പോൾതന്നെ വലിയ തോതിൽ വെള്ളം കുളത്തിൽ എത്തിക്കഴിഞ്ഞു. അടുത്തയാഴ്ചയും ഇത്തരത്തിൽ വെള്ളം വിടുന്നുണ്ട്. ഈ പ്രവണത സ്വാഭാവികമായും വെള്ളത്തിലെ അഴുക്കിനെ ഇല്ലാതാക്കുമെന്ന് അധികൃതർ പറയുന്നു.