കൊടുങ്ങല്ലൂർ: വർഷങ്ങളായി കൊടുങ്ങല്ലൂരിലെ മൾട്ടി പർപ്പസ് സൊസൈറ്റി കൈവശമാക്കി വച്ചിരിക്കുന്ന ചന്തപ്പുര ബസ് സ്റ്റാൻഡിന് സമീപമുള്ള കൈയേറ്റം കളക്ടറുടെ ഉത്തരവ് കിട്ടിയിട്ട് പോലും ഒഴിപ്പിക്കാത്തതിലും പൊളിഞ്ഞു കിടക്കുന്ന വൺവേ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിലും ബി.ജെ.പി ടെംപിൾ വാർഡ് പ്രവർത്തക യോഗം പ്രതിഷേധിച്ചു. സ്തംഭനാവസ്ഥ തുടർന്നാൽ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മണ്ഡലം പ്രസിഡന്റ്‌ കെ.എസ് വിനോദ് വ്യക്തമാക്കി. വാർഡ് കൗൺസിലർ ബിന്ദു പ്രദീപ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് പ്രസിഡന്റ്‌ സുമേഷ്, ശ്രീരാജ് എന്നിവർ സംസാരിച്ചു..