പെരിങ്ങോട്ടുകര: ആവണങ്ങാട്ടിൽ കളരി ശ്രീ വിഷ്ണുമായ ക്ഷേത്രത്തിലെ വെള്ളാട്ട് മഹോത്സവത്തിന് ഗംഭീര തുടക്കം. ശനിയാഴ്ച രാവിലെ പഞ്ചരത്ന കീർത്തനാലാപനം നടന്നു. തുടർന്ന് അനുഷ്ഠാനകർമ്മ ആഘോഷങ്ങളുടെ ആരംഭമായി തിറമണ്ണാർക്ക് വരവേല്പ് നടന്നു. അഡ്വ. എ.യു രഘുരാമപണിക്കർ നേതൃത്വം നൽകി. വേദിയിൽ തിരുവാതിരക്കളി, വായ്പാട്ട്, മോഹിനിയാട്ടം എന്നിവ അരങ്ങേറി.
വൈകീട്ട് ശാസ്ത്രീയ സംഗീതം, മോഹിനിയാട്ടം, തിരുവാതിരക്കളി അവതരിപ്പിച്ചു. സന്ധ്യക്ക് മുരിയാട് മുരളീധരൻ ആൻഡ് പാർട്ടിയുടെ വിഷ്ണുമായ മാഹാത്മ്യം ഓട്ടൻതുള്ളൽ നടന്നു. രാത്രി എഴുന്നള്ളിപ്പിന് ശേഷം എളവൂർ അനിൽ അവതരിപ്പിച്ച വിഷ്ണുമായചരിതം ചാക്യാർക്കൂത്ത് അവതരിപ്പിച്ചു. വെള്ളാട്ട് മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് വൈകീട്ട് തിരുവാതിരക്കളി, മോഹിനിയാട്ടം, ഭരതനാട്യം, ക്ളാസിക്കൽ ഗ്രൂപ്പ് ഡാൻസ്, സംഘനൃത്തം, എഴുന്നള്ളിപ്പിന് ശേഷം കലാമണ്ഡലം പ്രൽസജ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന നാട്യാർച്ചന എന്നിവ അരങ്ങേറും...