തൃശൂർ: ശ്രീനാരായണഗുരുദേവ ശിഷ്യൻ രാമാനന്ദ സ്വാമികളുടെ 125-ാം ജയന്തിദിനാഘോഷം 24ന് കൂർക്കഞ്ചേരി രാമാനന്ദ സ്‌കൂളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 2.30ന് മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യും. സ്വാമി ധർമ്മാനന്ദ അദ്ധ്യക്ഷത വഹിക്കും. ടി.എൻ പ്രതാപൻ എം.പി, മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ, എസ്.എൻ.ഡി.പി. യോഗം അസി. സെക്രട്ടറി കെ.വി സദാനന്ദൻ, കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം മേൽശാന്തി രമേശൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ.സി.കെ രവി, തേറയിൽ ധർമ്മദേവ്, എം.കെ സൂര്യപ്രകാശ്, ഡോ. ടി.കെ വിജയരാഘവൻ, ഡോ. കെ.എൻ സത്യനാഥൻ, ചിത്തിര ബാലൻ, സുജാത സിംഹ് എന്നിവരെ ആദരിക്കും. പ്രൊഫ. തോളൂർ ശശിധരൻ, പ്രൊഫ. സെയ്തു ഹുസൈൻഷാ, പ്രൊഫ. വി.പി. ജോൺസ്, എസ്.എൻ.ഡി.പി. യോഗം തൃശൂർ യൂണിയൻ സെക്രട്ടറി ഡി. രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. ശതാഭിഷിക്തരായ രാമാനന്ദ- ബോധാനന്ദ - എസ്.എൻ ഹൈസ്കൂൾ എന്നിവിടങ്ങളിലെ അദ്ധ്യാപികമാരെ കീർത്തിമുദ്ര നൽകി ആദരിക്കും. രാമാനന്ദ അദ്വൈതാശ്രമം രക്ഷാധികാരി സ്വാമി അഡ്വ. ധർമ്മാനന്ദ, മുൻ കൗൺസിലർ കെ.എം സിദ്ധാർത്ഥൻ മാസ്റ്റർ, റോജി ലാസർ, ആനന്ദപ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു...