വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ഇന്ന് വടക്കാഞ്ചേരിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകീട്ട് 6മുതൽ രാത്രി 10 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. തൃശൂർ ഭാഗത്തു നിന്നും ഷൊർണൂർ, ചേലക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഓട്ടുപാറ ബസ് സ്റ്റാൻഡിൽ ട്രിപ്പ് അവസാനിപ്പിച്ച് തിരിച്ചു പോകുകയോ, കുറാഞ്ചേരി, പാർളിക്കാട് വഴി പോകുകയോ ചെയ്യേണ്ടതാണ്. ഷൊർണൂർ, ചേലക്കര ഭാഗത്തു നിന്നും തൃശുർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെറുതരുത്തി,ചുങ്കം, മുള്ളൂർ എന്നിവിടങ്ങളിൽ നിന്നും തിരിച്ച് ഇരുനിലം കോട് വരവൂർ, കുണ്ടനൂർ ചുങ്കം വഴിതിരിഞ്ഞു പോകണം. ചെറിയ മോട്ടോർ വാഹനങ്ങൾ, ബൈക്കുകൾ എന്നിവ ഓട്ടുപാറ ബസ് സ്റ്റാൻഡിന് എതിർവശമുള്ള പാർക്ക് ഗ്രൗണ്ടിലും, കുന്നംകുളം ഭാഗത്തു നിന്നം വരുന്ന ചെറിയ വാഹനങ്ങൾ ഒന്നാംകല്ല് പാർക്കിംഗ് ഗ്രൗണ്ടിലും, ഷൊർണൂർ ചേലക്കര എന്നീ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ഫ്ലയ്‌വീൽ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.