വടക്കാഞ്ചേരി: ഓട്ടുപാറ കുന്നംകുളം റോഡിൽ വനംവകുപ്പിന് കീഴിൽ കിടക്കുന്ന ഭൂമിയിൽ വനംവകുപ്പിന്റെ നഗര വന വിഭവ വിപണന കേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി അഡ്വ.കെ. രാജു അറിയിച്ചു. ഓട്ടുപാറ നഗരത്തിലെ ഹൃദയഭാഗത്താണ് ഏട്ട് സെന്റ് ഭൂമി ഒഴിഞ്ഞു കിടക്കുന്നത്. ഈ സ്ഥലം നഗരസഭ ഏറ്റെടുക്കാൻ തയ്യാറാണെന്ന് കാട്ടി കത്തു നൽകിയിരുന്നു.