കയ്പമംഗലം: ജേണലിസ്റ്റ് യൂണിയൻ (കെ.ജെ.യു.) ജില്ലാ സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.പി രാജീവ് അദ്ധ്യക്ഷനായി. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ്, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് , ജില്ലാ സെക്രട്ടറി അജീഷ് കർക്കിടകത്ത് , സംസ്ഥാന ജില്ലാ നേതാക്കളായ ജോഫി ചൊവ്വന്നൂർ, ജോസ് താടിക്കാരൻ, സി.വി മിത്രൻ, കെ.പി സുനിൽകുമാർ , ബിജോയ് പെരുമാട്ടിൽ, കെ.ഒ ജോസ്, മേഖല ഭാരവാഹികളായ പി.കെ.എം അഷറഫ് , എൻ.എസ് ഷൗക്കത്തലി , കെ.എ. സവാദ് , എൻ.പി ഉദയകുമാർ, ഷെമീർ തളിക്കുളം എന്നിവർ സംസാരിച്ചു. കയ്പമംഗലം എം.എൽ.എ. ഇ.ടി. ടൈസൺ മാസ്റ്റർ ചെയർമാനായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. മാർച്ച് 13 ,14 തിയതികളിൽ കയ്പമംഗലത്താണ് സമ്മേളനം.