കയ്പമംഗലം: വൈദ്യുതി കമ്പിയിൽ നിന്ന് തീപ്പൊരി വീണ് പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചെന്ത്രാപ്പിന്നി സി.വി. സെന്റർ വടക്ക് പൊനത്തിൽ മോഹനന്റെ പറമ്പിലെ ഉണക്ക പുല്ലിനാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. വൈദ്യുതി ലൈനിൽ ഓലപട്ട വീണതിനെ തുടർന്ന് കമ്പികൾ തമ്മിൽ കൂട്ടിമുട്ടുകയായിരുന്നു. ഇതോടെ പറമ്പിലെ പുല്ലിൽ തീപിടിച്ച് ആളിക്കത്തി. വിവരമറിയിച്ചതിനെ തുടർന്ന് നാട്ടികയിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തി തീയണച്ചു..