ഗുരുവായൂർ: തമ്പുരാൻപടിയിൽ ഏഴ് വയസുകാരിക്ക് നായയുടെ കടിയേറ്റു. നടുവട്ടം റോഡിൽ താമസിക്കുന്ന മനോജിന്റെ മകൾ ധ്യാനയെയാണ് നായ ആക്രമിച്ചത്. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അകത്തേക്ക് ഓടിക്കയറിയ നായ കടിക്കുകയായിരുന്നു. കുട്ടിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.