ചേലക്കര: ജനക്കൂട്ടം നിർബന്ധിച്ചപ്പോൾ ഒട്ടും മടിക്കാതെ എം.പി പാടി. നേർച്ച ആഘോഷത്തിനെത്തിയവർക്കൊപ്പം സംഘാടകർ വരെ പാട്ടിനു താളം പിടിച്ചു. ദഫ് മുട്ട് കലാകാരൻമാർ പാട്ടിനൊപ്പം ചുവടു വച്ചു. കാളിയാറോഡ് പള്ളി ജാറം ചന്ദനക്കുടം നേർച്ച ആഘോഷം കാണാനെത്തിയ രമ്യ ഹരിദാസ് എം.പിയാണ് പള്ളി അങ്കണത്ത് ആവേശത്തിരയിളക്കിയത്. അറബനമുട്ട് സംഘം പാട്ടുവച്ച് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലേക്ക് എത്തിയ രമ്യ ഹരിദാസിനോട് പാടാൻ ആവശ്യപ്പെട്ടപ്പോൾ നിറുത്തിയ പാട്ടിന്റെ തുടർച്ച തന്നെ എം.പി പാടുകയായിരുന്നു.