പെരിങ്ങോട്ടുകര: ആവണങ്ങാട്ടിൽ കളരി വിഷ്ണുമായ ക്ഷേത്രത്തിലെ വെള്ളാട്ട് മഹോത്സവത്തിൽ വിഷ്ണുമായ സ്വാമിയുടെ പുറത്തേക്കുള്ള എഴുന്നള്ളിപ്പ് നടന്നു. അഡ്വ. എ.യു രഘുരാമപണിക്കർ നേതൃത്വം നൽകി. മഹോത്സവത്തിന്റെ ഭാഗമായി വേദിയിൽ വൈകീട്ട് എൻ.എസ്.എസ് കരയോഗം തെക്കേ തൊറവ് അവതരിപ്പിച്ച തിരുവാതിരക്കളി അരങ്ങേറി.
തുടർന്ന് പാഴായി കളരിക്കൽ അഞ്ജലി പണിക്കർ മോഹിനിയാട്ടം അവതരിപ്പിച്ചു. ക്ളാസിക്കൽ ഗ്രൂപ്പ് ഡാൻസ്, സംഘനൃത്തം, എഴുന്നള്ളിപ്പിന് ശേഷം കലാമണ്ഡലം പ്രൽസജ ആൻഡ് പാർട്ടിയുടെ നാട്യാർച്ചന എന്നിവ നടന്നു. സമാപന ദിനമായ ഇന്ന് വൈകീട്ട് 4.15ന് ചന്ദ്രചൂഡം ലക്ഷ്മി കെ.എസ് അവതരിപ്പിക്കും. ശേഷം കൈകൊട്ടിക്കളി, ഭരതനാട്യം, വിസ്മിത മനോഷ് തറയിൽ അവതരിപ്പിക്കുന്ന മനോവിസ്മൃത നടനരാഗാലയം, മോഹിനിയാട്ടം, ഭരതനാട്യം, ഓട്ടൻ തുള്ളൽ, കുറത്തിയാട്ടം എന്നിവ നടക്കും. രാത്രി ഏഴിന് മയൂരനൃത്തം, എഴുന്നള്ളിപ്പിനോടൊപ്പം കാവടിയാട്ടം നടക്കും. എഴുന്നള്ളിപ്പിന് ശേഷം സർവ്വതോഭദ്രം കലാകേന്ദ്രം അവതരിപ്പിക്കുന്ന വിഷ്ണുമായ പുരാണം കഥകളി അരങ്ങേറും.