ചേർപ്പ്: 1438-ാം ആറാട്ടുപുഴ പൂരം പത്രികയുടെ പ്രകാശനം ക്ഷേത്രത്തിൽ നടന്നു. സാഹിത്യകാരൻ മാടമ്പ് കുഞ്ഞുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ആറാട്ടുപുഴ പൂരം പത്രിക കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനന് നൽകി പ്രകാശനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. പൂരത്തിന്റെ ഇംഗ്ലീഷ് പത്രിക പെരുവനം കുട്ടൻ മാരാർക്ക് നൽകി കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രൊഫ. സി.എം. മധു പ്രകാശനം ചെയ്തു. ആറാട്ടുപുഴ ക്ഷേത്രചരിത്രം ഉൾക്കൊള്ളുന്ന പുസ്തകത്തിന്റെ പ്രകാശനം മാടമ്പ് കുഞ്ഞുകുട്ടൻ തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിന് നൽകി പ്രകാശനം ചെയ്തു. പെരുവനം - ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.എ. കുമാരൻ ആറാട്ടുപുഴ ക്ഷേത്രം ഉപദേശക സമിതിയുടെ ഉപഹാരം ടി.എൻ പ്രതാപൻ എം.പിക്ക് സമർപ്പിച്ചു.
ഊരാളൻ മാടമ്പ് ഹരിദാസൻ നമ്പൂതിരി, കൂടൽമാണിക്യം ദേവസ്വം മുൻ മെമ്പർ സി. മുരാരി, പെരുവനം ആറാട്ടുപുഴ പൂരം കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ട്രസ്റ്റ് ചെയർമാൻ കാളത്ത് രാജഗോപാൽ, വല്ലച്ചിറ പഞ്ചായത്ത് മെമ്പർ കെ. രവീന്ദ്രനാഥ്, ലത ഗോപിനാഥൻ, കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ രാജേന്ദ്രപ്രസാദ്, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മിഷണർ ഇ.കെ. മനോജ്, ദേവസ്വം ഓഫീസർ പി.യു. നന്ദകുമാർ, മേളപ്രമാണിമാർ പെരുവനം സതീശൻ മാരാർ, മണിയാംപറമ്പിൽ മണി നായർ, തലോർ പീതാംബരൻ മാരാർ, വെളപ്പായ നന്ദനൻ, പങ്കാളി ക്ഷേത്രങ്ങളിലെയും സമീപ ക്ഷേത്രങ്ങളിലേയും സമിതി പ്രതിനിധികൾ, ഭക്തജനങ്ങൾ, ദേശക്കാർ, പൂരാസ്വാദകർ, കലാ സാംസ്കാരിക രംഗങ്ങളിലുള്ളവർ എന്നിവർ പങ്കെടുത്തു.
പ്രസിഡന്റ് എം. മധു, സെക്രട്ടറി അഡ്വ. കെ. സുജേഷ്, ട്രഷറർ എം. ശിവദാസൻ, വൈസ് പ്രസിഡന്റ് എ.ജി. ഗോപി, ജോയിന്റ് സെക്രട്ടറി സുനിൽ പി. മേനോൻ, ഓഡിറ്റർ പി. രാജേഷ് എന്നിവർ ഭാരവാഹികളായ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രകാശന ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആറാട്ടുപുഴ പൂരം ഏപ്രിൽ അഞ്ചിനും തറയ്ക്കൽ പൂരം ഏപ്രിൽ നാലിനും പെരുവനം പൂരം ഏപ്രിൽ രണ്ടിനും തിരുവാതിര വിളക്ക് മാർച്ച് 31ന് രാത്രിയും പൂരം കൊടിയേറ്റം മാർച്ച് 30നുമാണ്. പൂരം പത്രികയുടെ വിശദവിവരങ്ങൾക്ക് ഫോൺ: 9400550301,9496349123.