march
എച്ചിപ്പാറ ട്രൈബൽ സ്‌കൂളിലെ പി.ടി.യുടെ നേതൃത്വത്തിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ച്.

പുതുക്കാട്: എച്ചിപ്പാറ ട്രൈബൽ സ്‌കൂളിലെ എട്ടാം ക്ലാസിനുള്ള അംഗീകാരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.എയുടെ നേതൃത്വത്തിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഇ.എ. ഓമന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റിയാസ് മുഹമദ്, വരന്തരപ്പിള്ളി പഞ്ചായത്ത് അംഗം സജിത മുജീബ്, സുഭാഷ്, ധന്യ തുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പ് ഓഫീസിന് 50 മീറ്റർ ദൂരത്ത് മാർച്ച് പൊലീസ് തടഞ്ഞു. കോടതി ഉത്തരവിനെ തുടർന്ന് യു.ഡി.എഫ് സർക്കാരാണ് 2014ൽ സ്‌കൂൾ യു.പി സ്കൂളാക്കി ഉയർത്തിയത്. പത്ത് വിദ്യാർത്ഥികൾ പഠിക്കുന്ന എട്ടാം ക്ലാസിന്റെ അംഗീകാരം സർക്കാർ പിൻവലിച്ചതിനെ തുടർന്ന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നാണ് സമരക്കാരുടെ പരാതി.