മാള: വിജ്ഞാനദായിനി സഭ ചക്കാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് കൊടികയറി. ക്ഷേത്രം തന്ത്രി എം.എൻ നന്ദകുമാർ കൊടിയേറ്റം നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി സി.കെ ധനേഷ് കാവാലം സഹകാർമ്മികനായി. സഭ പ്രസിഡന്റ് എ.ആർ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.സി വേണുഗോപാൽ, ജനറൽ സെക്രട്ടറി സി.ജി സുധാകരൻ, ട്രഷറർ കെ.എസ് ഷാജു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഇന്ന് ഗുരുദേവ പ്രതിഷ്ഠാദിനം ആഘോഷിക്കും. 26 ന് പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് രാവിലെ ദേവി മാഹാത്മ്യം പാരായണം നടക്കും. 27 ന് ഭഗവതിക്ക് തോറ്റം പാട്ടും ദീപക്കാഴ്ചയും നടക്കും. 28 ന് ആറാം ഉത്സവത്തിന്റെ ഭാഗമായി രാവിലെ ശീവേലി എഴുന്നള്ളിപ്പ്, വൈകീട്ട് കാഴ്ച ശീവേലി, പൂമൂടൽ, രാത്രി അംബാവനത്തിൽ പള്ളിവേട്ട എന്നിവ നടക്കും. ഭരണി മഹോത്സവമായ 29 ന് രാവിലെ ആറാട്ട്, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, പ്രസാദ ഊട്ട്, ഉച്ചയ്ക്ക് താലി സ്വീകരണം, വൈകീട്ട് കാഴ്ച ശീവേലി, വൈകീട്ട് പ്രസാദ ഊട്ട്, തുടർന്ന് ഗുരുതി തർപ്പണം, തുടർന്ന് താലി സ്വീകരണം, പുലർച്ചെ നന ദുർഗ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, ഗുരുതി സമർപ്പണം, കൊടിയിറക്കൽ എന്നിവ നടക്കും. മാർച്ച് ഏഴിനാണ് പ്രസിദ്ധമായ നടതുറപ്പ് ഉത്സവം. ഉച്ചതിരിഞ്ഞ് മൂന്നിന് ആചാരപ്രകാരം നടത്തി വരുന്ന ചക്രം കല്ലിലുള്ള കാവും കളവും തുടർന്ന് കലം പൂജയും തെണ്ട് വഴിപാട് സമർപ്പണവും നടക്കും.