വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള അഖിലേന്ത്യ പ്രദർശന നഗരിയിൽ കാണികളുടെ തിരക്കേറി. വൈവിദ്ധ്യമാർന്ന കലാസന്ധ്യയും കേരളത്തിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന പെറ്റ് ഷോയുമാണ് പ്രത്യേക ആകർഷണം. വിവിധ സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, കുട്ടികൾക്കായുള്ള അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയും പുതുമയാർന്ന അക്വാഷോയിൽ ആകർഷമായ മീനുകളും വേറിട്ട കാഴ്ചയാണ്. പ്രദർശനം കാണാനെത്തുന്നവർക്ക് നൽകുന്ന ടിക്കറ്റിനൊപ്പം പച്ചക്കറി വിത്തും, പാക്കറ്റം സൗജന്യമായി നൽകുന്നുണ്ട്.